മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ സിനിമാ ചിത്രീകരണം: സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്


ശാരിക l കേരളം l പത്തനംതിട്ട:

മകരവിളക്ക് ഉത്സവ ദിനത്തിൽ ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയതിനെത്തുടർന്ന് സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വനമേഖലയിൽ അതിക്രമിച്ചു കയറി ചിത്രീകരണം നടത്തി എന്ന കുറ്റത്തിനാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട റാന്നി ഡിവിഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിത്രീകരണം നടന്നത് പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന അതീവ സുരക്ഷാ മേഖലയിലാണോ എന്ന കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു വരികയാണ്. എന്നാൽ താൻ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകൻ അനുരാജ് മനോഹർ ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.

article-image

efsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed