വിവാഹിതരായി; ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയും പ്രതിയും മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ സാഹചര്യത്തിൽ കേസ് സുപ്രീംകോടതി റദ്ദാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിക്ക് വിചാരണ കോടതി പത്ത് വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ഇരുവരുമായും സംസാരിക്കുകയും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ആളുകളെ ഒന്നിപ്പിക്കാൻ കോടതിക്ക് 'ആറാമിന്ദ്രിയം' ഉണ്ടെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
dsdsasdfdf
