പുഷ്പ 2' ദുരന്തം: അല്ലു അർജുനെതിരെ കുറ്റപത്രം; താരം പതിനൊന്നാം പ്രതി
ഷീബ വിജയൻ
ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിൽ 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പതിനൊന്നാം പ്രതിയാണ് താരം. തിയറ്റർ ഉടമകളും മാനേജ്‌മെന്റുമാണ് ഒന്നും രണ്ടും പ്രതികൾ.
പോലീസ് അനുമതി നിഷേധിച്ചിട്ടും താരം തിയറ്ററിലെത്തിയത് ജനക്കൂട്ടത്തെ നിയന്ത്രണാതീതമാക്കിയെന്നും ഇത് ദാരുണമായ അപകടത്തിന് കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു. അപകടത്തിൽ രേവതി എന്ന യുവതി കൊല്ലപ്പെടുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. അശ്രദ്ധ മൂലമുള്ള മരണത്തിനാണ് താരമുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
tgytyyt
