തിയേറ്ററുകളിൽ 'പ്രകമ്പനം' കൊള്ളിച്ച് ഗണപതിയും സംഘവും; അധിക ഷോകൾ പ്രഖ്യാപിച്ചു


ഷീബ വിജയൻ

കൊച്ചി: റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ‘പ്രകമ്പനം’ വൻ ഹിറ്റിലേക്ക്. യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രം കേരളത്തിന് പുറമെ ചെന്നൈ, ബാംഗ്ലൂർ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണ് നേടുന്നത്. തിരക്ക് വർദ്ധിച്ചതോടെ പല തിയേറ്ററുകളിലും അധിക ഷോകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മോർണിംഗ് ഷോകൾ മുതൽ സെക്കൻഡ് ഷോകൾ വരെ ഹൗസ്ഫുൾ ആയിട്ടാണ് ചിത്രം പ്രദർശനം തുടരുന്നത്.

വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. മല്ലിക സുകുമാരൻ, ലാൽ ജോസ് തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിലുണ്ട്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റിയും സോഷ്യൽ മീഡിയയിലെ പോസിറ്റീവ് റിവ്യൂകളും വരും ദിവസങ്ങളിലും ചിത്രത്തിന് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

article-image

efwdefsaasfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed