വിജയ് ചിത്രം 'ജനനായകൻ' പ്രതിസന്ധിയിൽ; തിയറ്റർ ഉടമകൾക്ക് കോടികളുടെ നഷ്ടം


ഷീബ വിജയൻ
ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് വൈകുന്നത് തമിഴ്‌നാട്ടിലെ സിനിമാ വിപണിക്ക് കനത്ത ആഘാതമാകുന്നു. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായതോടെ ബോക്സ് ഓഫീസിൽ ഏകദേശം 100 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് തിയറ്റർ ഉടമകൾ കാത്തിരുന്നത്.

നിലവിൽ പ്രീ-ബുക്കിംഗ് ചെയ്തവർക്ക് പണം തിരിച്ചുനൽകേണ്ടി വന്നത് നിർമ്മാതാക്കൾക്കും തിരിച്ചടിയായി. കഴിഞ്ഞ നാല് മാസമായി തമിഴ് സിനിമാ മേഖല മോശം അവസ്ഥയിലാണെന്നും, വലിയ ചിത്രങ്ങളുടെ അഭാവം സിംഗിൾ സ്ക്രീൻ തിയറ്ററുകളുടെ നിലനിൽപ്പിനെത്തുടന്നെ ബാധിക്കുന്നുവെന്നും ഉടമകൾ ആശങ്കപ്പെടുന്നു.

article-image

deasdsedsesad

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed