പ്രമോഷനിൽ സഹകരിച്ചില്ല; ബിജു മേനോനെതിരെ നിയമനടപടിയുമായി നിർമ്മാതാവ്


ഷീബ വിജയൻ

കരാർ പ്രകാരമുള്ള സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ലെന്ന പരാതിയിൽ നടൻ ബിജു മേനോനെതിരെ നിയമനടപടിയുമായി നിർമ്മാതാവ് അനൂപ് കണ്ണൻ. നടന്റെ പിന്മാറ്റം മൂലം തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നിർമ്മാതാവ് വ്യക്തമാക്കി. സംഭവത്തിൽ ബിജു മേനോനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും രംഗത്തെത്തി. പ്രമോഷന് വരാമെന്ന് സമ്മതിച്ച താരം വെറും മൂന്ന് മണിക്കൂർ മാത്രമാണ് സഹകരിച്ചതെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമുണ്ടായില്ലെന്നും അനൂപ് കണ്ണൻ ആരോപിച്ചു. പ്രമുഖ താരങ്ങൾ പ്രമോഷനിൽ സഹകരിക്കാത്തത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന് ബി. ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

article-image

Zxzxxz

You might also like

  • NEC

Most Viewed