മലയാള സിനിമയിൽ ജോലി സമയം 12 മണിക്കൂറായി നിജപ്പെടുത്തി


ഷീബ വിജയൻ
മലയാള ചലച്ചിത്ര മേഖലയിലെ തൊഴിൽ സമയത്തിൽ നിർണ്ണായക മാറ്റം വരുത്തിക്കൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും പുതിയ കരാറിൽ ഒപ്പുവെച്ചു. നേരത്തെ പതിനാറര മണിക്കൂർ വരെ നീണ്ടുനിന്നിരുന്ന ജോലി സമയം ഇനി മുതൽ 12 മണിക്കൂറായി കുറയും. നാളെ മുതൽ നിലവിൽ വരുന്ന ഈ കരാർ പ്രകാരം സംവിധായകൻ പാക്കപ്പ് പറയുന്നത് വരെ നീളുന്ന അനിശ്ചിതമായ ജോലി രീതിക്ക് അവസാനമാകും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഒരു മണിക്കൂർ വിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്. അധിക സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനം നൽകുന്ന കാര്യത്തിൽ സംഘടനകൾക്കിടയിൽ തുടർച്ചയായ ചർച്ചകൾ നടക്കും.

article-image

dsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed