പ്രശസ്ത കോമിക് താരം കാതറിൻ ഒഹാര അന്തരിച്ചു
ശാരിക l ഒട്ടാവ
ഹോം എലോൺ ചിത്രങ്ങളിലൂടെയും 'ഷിറ്റ്സ് ക്രീക്ക്' സീരീസിലൂടെയും ആഗോള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ കാനേഡിയൻ വംശജയായ നടി കാതറിൻ ഒഹാര അന്തരിച്ചു. 71 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഏജൻസി അറിയിച്ചു.
1954 മാർച്ച് 4-ന് കാനഡയിൽ ജനിച്ച കാതറിൻ, 1970-കളിൽ ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ഹോം എലോൺ പരമ്പരയിലെ അമ്മ വേഷം അവരെ ലോകമെമ്പാടും പ്രശസ്തയാക്കി. പിന്നീട് 'ഷിറ്റ്സ് ക്രീക്ക്' എന്ന സീരീസിലെ മൊയ്‌റ റോസ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബും താരം സ്വന്തമാക്കിയിരുന്നു.
'ബീറ്റിൽജ്യൂസ്', 'ആഫ്റ്റർ ഔവേഴ്‌സ്', 'ഹാർട്ട്‌ബേൺ' തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും അവർ തിളങ്ങിയിട്ടുണ്ട്.
dfsdf


