ഗായകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി
ശാരിക / തിരുവനന്തപുരം
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലുമായ സ്നേഹ അജിത്താണ് വധു. സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അരവിന്ദ് വേണുഗോപാൽ. കോവളം കെ.ടി.ഡി.സി സമുദ്രയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം നടന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നടനും എംപിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടി ചിത്രം ബസൂക്കയിൽ സ്നേഹ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിവാഹചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ജി. വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
asdads
