അമ്മ തെരഞ്ഞെടുപ്പ്; അംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത്, പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്

ഷീബ വിജയൻ
കൊച്ചി I സിനിമസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന ആഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുരുതെന്ന കർശന നിർദേശമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. എന്നാൽ ശ്വേതക്കെതിരായ പരാതി തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. എന്നാൽ വിഷയത്തിൽ ശ്വേത മേനോനെ പിന്തുണച്ച് ദേവൻ രംഗത്തെത്തിയിരുന്നു.
AQWDASADSADS