ബേസിലിന്‍റെ 'മരണമാസ്' ഒ.ടി.ടിയിലേക്ക്

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മരണമാസ്' ഒ.ടി.ടിയിലേക്ക്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേസിലിന്‍റെ പുതിയ രൂപവും ഭാവവും വൻ ചർച്ചയായിരുന്നു. ബ്ലാക്ക് കോമഡി ചിത്രമായ മരണമാസ് ബോക്സ് ഓഫിസിൽ മികച്ച വിജയമാണ് നേടിയത്. ഈ വർഷത്തെ വിഷുവിന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റിലീസുകളിൽ ഒന്നായിരുന്നു മരണമാസ്. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മേയ് 15 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യും. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
സുരേഷ് കൃഷ്ണ ബാബു ആന്‍റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
FSGGRFSFSFADE