24 മണിക്കൂർ തരാം, ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം; നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്


നയൻതാരയ്ക്ക് വീണ്ടും ധനുഷിന്റെ വക്കീൽ നോട്ടീസ്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.

“എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീൽ മറുപടി നൽകുന്നുണ്ട്.

നേരത്തെ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു. ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്.

അതേസമയം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

article-image

erwferwqwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed