നടൻ ബൈജുവിന്‍റെ കാർ നിരവധി തവണ നിയമ ലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹനവകുപ്പ്


തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരെനെ ഇടിച്ചിട്ട നടൻ ബൈജുവിന്‍റെ കാർ നിരവധി തവണ നിയമ ലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. സീറ്റ്‌ ബെൽറ്റ് ധരിക്കാത്തതിന് ആറു തവണയോളം പിഴ ഇടാക്കിയിട്ടുണ്ട്. കൂടാതെ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ബൈജുവിന്‍റെ കാർ കേരളത്തിൽ ഓടുന്നത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ കാർ ഓടുന്നതിനുള്ള രേഖകൾ മോട്ടോർ വാഹനവകുപ്പിന് നൽകിയിട്ടില്ല. കൂടാതെ റോഡ് ടാക്സ് അടച്ചിട്ടുമില്ല. ഹരിയാന വിലാസത്തിൽ കഴിഞ്ഞ വർഷമാണ് ബൈജു കാർ രജിസ്റ്റർ ചെയ്തത്.

മറ്റൊരാളിൽ നിന്നും കാർ വാങ്ങിയ ബൈജു കേരളത്തിലേക്ക് കാർ എത്തിച്ചെങ്കിലും ഇവിടെ വാഹനം ഓടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാൻ അപേക്ഷ കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും സമീപത്തെ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതിനെ തുടർന്ന് ബൈജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. സംഭവം വിവാദമായതോടെയാണ് കാറിന്‍റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചത്.

article-image

േ്ുേംു

You might also like

Most Viewed