കൊതുക് നിവാരണപദ്ധതി നടപ്പാക്കാൻ തീരുമാനം


പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് കൊതുക് നിവാരണപദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഉത്തര മേഖല ഗവർണറേറ്റ് യോഗത്തിൽ തീരുമാനിച്ചു. ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ.സാമിയ ബഹ്റാം, ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല, മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. ശബ്ബിർ അൽ വിദാഇ, ബാപ്കോ റിഫൈനറീസിലെ പരിസ്ഥിതി, സാമൂഹിക കാര്യ മേധാവി അഖീൽ അൽ മുഹറഖി എന്നിവരും സന്നിഹിതരായിരുന്നു.

യോഗത്തിൽ കൊതുകു പെരുകുന്ന വിവിധ സ്ഥലങ്ങളെ കുറിച്ച് പഠന റിപ്പോർട്ട് തയാറാക്കാനും അതനുസരിച്ച് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. കൊതുക് പരക്കുന്നത് തടയുന്നതിന് പൊതുജനങ്ങൾക്ക് ബോധവത്കരണവും ഇതോടൊപ്പം നൽകും. പദ്ധതിയിൽ ബാപ്കോ റിഫൈനറീസും പങ്കാളിയാകും.

article-image

fddgggfgfdfdgfd

You might also like

Most Viewed