ഇറാന്റെ കടന്നുകയറ്റം: സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ തുടരുന്ന ഇറാന്റെ കടന്നുകയറ്റങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, ബഹ്‌റൈന്റെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സന്ദർശിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും സിവിൽ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു.

സന്ദർശന വേളയിൽ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പ്രത്യേക അഭിനന്ദനങ്ങൾ അദ്ദേഹം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. സാധാരണ പൗരന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന അന്യായമായ ആക്രമണങ്ങളെത്തുടർന്നുണ്ടാകുന്ന തീപിടുത്തങ്ങളും മറ്റ് അപകടങ്ങളും ധീരമായി നേരിടുന്ന ഉദ്യോഗസ്ഥരുടെ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed