കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി പ്രവാസി മലയാളി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി തന്റെ മുടി ദാനം ചെയ്ത് നജ്മ നവാസ് മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്കായി വിഗ്ഗുകൾ തയ്യാറാക്കി നൽകുന്ന 'ഹെഡ് ടു ട്യൂ' (Head to Toe) സലൂണിലെത്തിയാണ് ഇവർ മുടി കൈമാറിയത്.

ബഹ്‌റൈനിലെ കാൻസർ കെയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകരായ നജ്മയും ഭർത്താവ് നവാസും കോഴിക്കോട് ചെരണ്ടത്തൂർ സ്വദേശികളാണ്. രോഗികൾക്കും കുട്ടികൾക്കും സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്യുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് ഈ കാരുണ്യപ്രവർത്തി. കുറഞ്ഞത് 21 സെന്റീമീറ്റർ നീളത്തിൽ മുടി ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ കാൻസർ കെയർ ഗ്രൂപ്പിനെ ബന്ധപ്പെടാവുന്നതാണ്.

article-image

dfsdsfdsfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed