33ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ ഇന്ന് സമാപിക്കും

33ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ ഇന്ന് സമാപിക്കും. അറബ് രാജ്യങ്ങൾ തമ്മിലുളള ഐക്യവും സഹകരണവും വർദ്ധിപ്പിക്കാനും, മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുമായി നടക്കുന്ന അറബ് സമ്മിറ്റിൽ ഇത്തവണ വിവിധ അറബ് രാജ്യങ്ങളിലെ മുതിർന്ന നേതാക്കളാണ് പങ്കെടുത്തത്. മേഖലയുടെ സമഗ്ര വികസനമുൾപ്പടെയുള്ളയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ധ്യക്ഷത വഹിച്ചു.
അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും അറബ്-ഇസ്‌ലാമിക സമൂഹത്തിൻ്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ചയും സമാധാ നപൂർണമായ അന്തരീക്ഷവും സുഭിക്ഷമായ ജീവിതവും ഉറപ്പാക്കാനുമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുകയെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മികച്ച നേതൃത്വവും സമ്മേളനത്തിനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
trtuyrtyrtyrtytyty