സിംസ് വർക്ക് ഓഫ് മേഴ്സി പുരസ്‌കാരം ”ലൂസി കുര്യന്

2024ലെ സീറോ മലബാർ സൊസെറ്റിയുടെ “സിംസ് വർക്ക് ഓഫ് മേഴ്സി പുരസ്‌കാരം ” മഹേർ ഫൌണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യന് സമ്മാനിച്ചു. മർമറീസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബാണ് അവാർഡ് വിതരണം നടത്തിയത്. 5000-ലധികം കുട്ടികൾക്കും 5900 സ്ത്രീകൾക്കും പരിചരണവും പാർപ്പിടവും മഹേർ ഫൗണ്ടേഷൻ നൽകിയിട്ടുണ്ട്. ചടങ്ങിൽ ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റിയുടെ ചെയർമാൻ ഖലീൽ അൽ ദയ്‌ലാമി , അവാലി കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഇതോടനുബന്ധിച്ച് ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് സിംസ് - സോഷ്യൽ ബെനവലൻസ് അവാർഡും, ഗൾഫ് ഒലിവ് ട്രേഡിംഗ് ചെയർമാനും എംഡിയുമായ ജിമ്മി ജോസഫിന് സിംസ് - ബിസിനസ് എക്സലൻസ് അവാർഡും ഖലീൽ അൽ ദയ്‌ലാമി സമ്മാനിച്ചു. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സിംസ് വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ , മുതിർന്ന മാധ്യമപ്രവർത്തകനായ സോമൻ ബേബി, ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോക്ടർ പി വി ചെറിയാൻ, മറ്റ് സംഘടനാ പ്രതിനിധികൾ, സിംസ് കുടുംബാംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ghghghghghh