യുദ്ധകാലത്തെ അടിയന്തര രക്തശേഖരണം: ജീവരക്തം നൽകി പവിഴദ്വീപിന് തുണയായി കെഎംസിസി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിച്ച സാഹചര്യത്തിൽ ബഹ്‌റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. മനാമ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ മൂന്ന് ദിവസങ്ങളിലായി നടന്ന 'ജീവസ്പർശം' ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് പങ്കുചേർന്നത്.

വ്രതവിശുദ്ധിയുടെ നിറവിലും മനുഷ്യജീവൻ രക്ഷിക്കാനായി ഒഴുകിയെത്തിയ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. തിരക്ക് വർധിച്ചതിനെത്തുടർന്ന് പലർക്കും സമയപരിധി മൂലം രക്തം നൽകാനാവാതെ മടങ്ങേണ്ടി വന്നു. കെഎംസിസി ദേശീയ വോളണ്ടിയർ വിംഗിലെ പ്രവർത്തകർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് അധികൃതർ ക്യാമ്പ് സന്ദർശിക്കുകയും കെഎംസിസിയുടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസൽ, അബ്ദുൽ അസീസ് റഫ, സലിം തളങ്കര, സഹീർ കാട്ടാപള്ളി, കെഎംസിസി വനിതാവിങ് പ്രസിഡന്റ് മഹിറ ഷമീർ, ഹെൽത്ത് വിങ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ക്യാമ്പിന് നേതൃത്വം നൽകി.

article-image

dsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed