നിള ബഹ്റൈൻ പരേതനായ മാഹിർ ആലുംകുന്നിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

നിള ബഹറൈൻ എന്ന കൂട്ടായ്മയുടെ മുൻ പ്രസിഡന്റായിരുന്ന മാഹിർ ആലുംകുന്നിന്റെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് നിള ബഹറൈൻ കൂട്ടായ്മ സമാഹരിച്ച കുടുംബ സഹായ ഫണ്ട് പരേതന്റെ കുടുംബത്തിന് സീനിയർ അംഗം ഷാനവാസ് പൈങ്കുളം കൈമാറി.
വള്ളത്തോൾ നഗർ പഞ്ചായത്ത് മെമ്പർ സുലൈമാൻ, നിള ബഹ്‌റൈൻ കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം സന്തോഷ് ആറ്റൂർ, മെബറായ ഷെബി ചെറുതുരുത്തി, ടാക്സി യൂണിയൻ പ്രതിനിധി താജുദ്ധീൻ, മുൻ ബഹറൈൻ പ്രവാസി റസാഖ്, മാഹിറിന്റെ ബന്ധുക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സഹായം നൽകിയത്. കൂട്ടായ്മയുമായി സഹകരിക്കാൻ താത്പര്യമുള്ള ബഹ്റൈനിലെ ചേലക്കര മണ്ഡലത്തിലുള്ളവർക്ക് 34164333 അല്ലെങ്കിൽ 36215114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ോേി