വോയ്സ് ഓഫ് ബഹ്റൈന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

പ്രമുഖ ജീവകാരുണ്യ സംഘടനായായ വോയ്സ് ഓഫ് ബഹ്റൈന്റെ ഒന്നാം വാർഷികം കെസിഎ ഹാളിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടികളിൽ ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് പ്രവീൺ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഷിജിൻ ആരുമാടി സ്വാഗതവും ട്രഷറർ ഷർമിൾ നന്ദിയും രേഖപ്പെടുത്തി.
ഹൃദയാഘാതം കാരണം ചികിത്സയിൽ കഴിയുന്ന ആന്ധ്ര സ്വദേശിനിക്ക് വേണ്ടി വോയിസ് ഓഫ് ബഹ്റൈൻ ടീം സമാഹരിച്ച ധനസഹായം വേദിയിൽ വെച്ച് ചാരിറ്റി കോഡിനേറ്റർ റിയാസിന് കൈമാറി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
േ്ിേി
േ്ിേ
്േെി്േി
ോേ്