കെ.ആർ. ചന്ദ്രന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു


ബഹ്റൈനിൽ നിര്യാതനായ സാമൂഹിക പ്രവർത്തകനും വടകര സഹൃദയ വേദി മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.ആർ. ചന്ദ്രന്റെ മൃതദേഹം വടകര ഓർക്കാട്ടേരിയിൽ നിരവധി പേരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ബഹ്റൈൻ പ്രവാസിയായിരുന്നു. 

വടകര സഹൃദയ വേദിക്ക് വേണ്ടി രക്ഷാധികാരി രാമത്ത് ഹരിദാസ്, വൈ പ്രസിഡന്റ് എം.പി അഷറഫ് എന്നിവരും, ബഹ്റൈൻ പ്രതിഭക്ക് വേണ്ടി പൂളക്കണ്ടി സജീവൻ, ബഹ്റൈൻ നവ കേരളക്ക് വേണ്ടി ഒ.എം അശോകൻ, പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർക്ക് വേണ്ടി ബാബു.ജി നായർ, കുടുംബ സൗഹൃദ വേദിക്ക് വേണ്ടി അജിത് കുമാർ കണ്ണൂർ എന്നിവരും  റീത്ത് സമർപ്പിച്ചു. സംസ്കാര ചടങ്ങുകളെ തുടർന്ന് അനുശോചന യോഗവും ചേർന്നു.   

article-image

്േി്ി

You might also like

  • Straight Forward

Most Viewed