പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇൻ ഹൗസ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ പത്തനംതിട്ട വാരിയേഴ്സ്‌ ചാമ്പ്യന്മാരായി


റിഫാ സ്പോര്‍ട്സ് ക്ലബ്ബിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇൻ ഹൗസ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ രാജീവ് ആറന്മുള ക്യാപ്റ്റനായ പത്തനംതിട്ട വാരിയേഴ്സ്‌  ചാമ്പ്യന്മാരായി. റിജോ നയിച്ച പി10 പാക് ടീം ആണ് റണ്ണേഴ്സ് അപ്പ്. പത്തനംതിട്ട വാരിയേഴ്സിലെ ജിത്തു രാജാണ് മാൻ ഓഫ് ദ മാച് ഇൻ ഫൈനൽ. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്‌മാനായി രാജീവ് ആറന്മുള, മാൻ ഓഫ് ദി സീരീസും,  മികച്ച ബൗളറായും പത്തനംതിട്ട വാരിയേഴ്സിന്റെ ലിനു ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു.

പത്തനംതിട്ട സൂപ്പർ കിങ്സ്‌, റോയൽ കിങ്‌സ് പത്തനംതിട്ട, പി 10പാക്ക്, പാപ്പാ സ്‌ട്രൈക്കേഴ്‌സ്, ചലഞ്ചേഴ്സ്‌ പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്സ് തുടങ്ങി പത്തനംതിട്ട ജില്ലയിലെ ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്‌. ജേതാക്കൾക്ക് അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വിയും റണ്ണേഴ്സ്‌ അപ്പിന് ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പും ട്രോഫികൾ സമ്മാനിച്ചു.

article-image

േ്ി്േി

article-image

ോ്േിി

article-image

ോേ്ിോ്ി

article-image

്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed