സല്‍­മാന്‍ ഖാന്റെ മുംബൈയിലെ വ­സ­തി­ക്ക് നേ­രെ വെ­ടി­വ­യ്­പ്പ്


മും­ബൈ:

ബോ­ളി­വു­ഡ് താരം സല്‍­മാന്‍ ഖാ­ന്‍റെ മും­ബൈ­യിലെ വ­സ­തി­ക്ക് നേ­രെ വെ­ടി­വ­യ്­പ്പ്. സം­ഭ­വ­ത്തില്‍ ആര്‍ക്കും പ­രി­ക്കി­ല്ലെ­ന്നാ­ണ് വി­വ­രം. ഇ­ന്ന് പു­ലര്‍­ച്ചെ അ­ഞ്ചി­നാ­ണ് സം­ഭവം. ഇ­രു­ച­ക്ര­വാ­ഹ­ന­ത്തില്‍ എത്തി­യ അ­ജ്ഞാ­തന്‍ വീ­ടി­ന് നേ­രെ പ­ല ത­വ­ണ വെ­ടി­യു­തിര്‍­ത്ത ശേ­ഷം ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു. പോ­ലീസും ഫോ­റന്‍­സി­ക് സം­ഘവും സ്ഥ­ല­ത്തെ­ത്തി പരി­ശോ­ധ­ന തു­ട­രു­ക­യാണ്. അ­ധോ­ലോ­ക നേ­താ­വ് ലോ­റന്‍­സ് ബിഷ്‌­ണോ­യി­യു­ടെ സം­ഘം ഉ­ന്ന­മി­ട്ടി­രി­ക്കു­ന്ന പ­ത്ത് പ്ര­മു­ഖ­രില്‍ ഒ­രാ­ളാ­ണ് സല്‍­മാന്‍ ഖാ­നെ­ന്ന് എന്‍ഐ­എ നേരത്ത വെ­ളി­പ്പെ­ടുത്തിയിരുന്നു. ത­ന്‍റെ സ­ഹാ­യി നെ­ഹ്റ താ­ര­ത്തി­ന്‍റെ ബാ­ന്ദ്ര­യി­ലെ വസ­തി നി­രീ­ക്ഷി­ക്കു­ന്ന­താ­യി ബിഷ്‌­ണോ­യിയും അവകാശപ്പെട്ടിരുന്നു. എ­ന്നാല്‍ പി­ന്നാ­ലെ നെ­ഹ്‌റ­ ഹ­രിയാന പോ­ലീ­സി­ന്‍റെ പി­ടി­യി­ലായിരുന്നു. ക­ഴി­ഞ്ഞ വര്‍­ഷം ഏ­പ്രി­ലില്‍ സല്‍­മാന്‍ ഖാ­ന് ഫോ­ണി­ലൂ­ടെ ഭീഷ­ണി സ­ന്ദേ­ശം എ­ത്തി­യ­തോ­ടെ താ­ര­ത്തി­ന്‍റെ സു­രക്ഷ വൈ പ്ല­സ് ആ­യി ഉ­യര്‍­ത്തി­യി­രുന്നു.

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed