ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് ഫുട്ബാൾ, ഹോക്കി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ, ഹോക്കി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ മെയ് രണ്ട് വരെ നടക്കുന്ന മത്സരത്തിൽ ഫുട്ബാളിന് എട്ട് പേരടങ്ങിയ ടീമിനും, ഹോക്കി ടൂർണമെന്റിന് പത്ത് പേരടങ്ങിയ ടീമുകൾക്കാണ് റെജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഇന്ത്യക്കാർക്ക് മാത്രമായി നിജപ്പെടുത്തിയ ഫുട്ബാൾ ടൂർണമെന്റിൽ അമ്പതോളം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 30 ദിനാറും, ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 25 ദിനാറുമാണ് റെജിസ്ട്രേഷൻ ഫീസ്. ഏപ്രിൽ 18 ആണ് റെജിസ്ട്രേഷനുള്ള അവസാന തീയ്യതി. കൂടുതൽ വിവരങ്ങൾക്ക് 39125578 അല്ലെങ്കിൽ 17253157 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
േ്ിേ