പ്ലെഷർ റൈഡേഴ്സ് മെഗാ റൈഡ് സംഘടിപ്പിച്ചു

മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണശബളമായ പരിപാടി രാവിലെ ഡോ. ഹസൻ ഈദ് ബുഖമാസ് എം.പി അധാരി പാർക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. സെയ്ദ് ഹനീഫ, അമൽ എന്നിവർ പരിപാടിയിൽ സന്നിഹിതനായിരുന്നു. ഇന്ത്യക്കാർക്കിടയിലെ ഇത്തരം കൂട്ടായ്മകൾ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വളരെ നല്ലതാണെന്നും അത് രാജ്യ പുരോഗതിക്കുതന്നെ വളരെയധികം ഗുണം ചെയ്യുമെന്നും എം.പി പറഞ്ഞു.
ബഹ്‌റൈനിലെ റോഡുകളും ഗതാഗത നിയമങ്ങളും മോട്ടോർസൈക്കിൾ റൈഡിങ്ങിന് പൂർണ സുരക്ഷിതമാണെന്നും മോട്ടോർസൈക്കിൾ ലൈസൻസും സ്വന്തമായി മോട്ടോർ സൈക്കിളുമുള്ള ഏതു റൈഡർക്കും ഗ്രൂപ്പിൽ അംഗമാകാമെന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.
dsfdfsffds