ബഹ്റൈൻ-ഒമാൻ ആരോഗ്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അസ്സബ്തിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനിൽ സംഘടിപ്പിച്ച ജി.സി.സി ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തിലും 86ാമത് ജി.സി.സി ആരോഗ്യമന്ത്രിതല സമിതി യോഗത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ജലീല അസ്സയ്യിദ്.   ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.

ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു.   ആരോഗ്യമേഖലയിൽ പരസ്പര സഹകരണത്തോടെ പരിശീലനപരിപാടികളും ബോധവത്കരണ പരിപാടികളും നടത്തും. അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതുവഴി പരിചയസമ്പത്ത് കൈമാറാൻ കഴിയുമെന്ന് ഇരുവരും പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 

article-image

േെ്േോ്ി

You might also like

Most Viewed