തുമ്പമൺ പ്രവാസി അസോസിയേഷൻ : തുമ്പക്കുടം: ഓണാഘോഷവും കുടുംബസംഗമവും നടത്തി


തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പൂജാ നൃത്തത്തോടെ ആരംഭിച്ച യോഗത്തിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യ അഥിതി ആയിരുന്നു. അസോസിയെഷൻ പ്രസിഡന്റ് ജോജി കോമാട്ടേത്ത് അദ്ധ്യക്ഷത വഹിച്ചു.  പ്രമുഖ സാമൂഹ്യപ്രവർത്തകൻ രാജു കല്ലുംപുറത്തെ ചടങ്ങിൽ ആദരിച്ചു. വർഗീസ് മോടിയിൽ,ഓമന ജോയി എന്നിവർ ആശംസകൾ നേർന്നു. 

കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക്ക്ഷോയും വിവിധഇനം കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. മോൻസി ബാബു, ഡെന്നി തുടങ്ങിയവർ നേതൃത്വം നൽകി.

article-image

dsgdgr

You might also like

Most Viewed