മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ
കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിന്‍റെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്. ഗുദൈബിയയിൽ ബോസ്‌നിയ കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു. കിഡ്നി സംബന്ധമായ ചികിത്സക്ക് ഒരു വർഷം മുമ്പ് ഒമാനിൽ നിന്നും നാട്ടിൽപോയതായിരുന്നു. കഴിഞ്ഞ മാസം 11ന് എറണാകുളത്തെ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടന്നിരുന്നു. ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.