ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി വിളയിൽ ഫസീലയെ അനുസ്മരിച്ചു

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മുൻകാല പ്രവാസ ജീവിതങ്ങളിലെ നോവും നൊമ്പരങ്ങളും ഉൾക്കൊണ്ടു അവർ പാടിയ പാട്ടുകൾ ഇന്നും പ്രവാസികൾ നെഞ്ചിലേറ്റുന്നവയാണെന്ന് അനുസ്മരണ സംഗമം ഉൽഘാടനം ചെയ്ത ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം അഭിപ്രായപ്പെട്ടു. ഫസീല പാടിയ പാട്ടുകൾ കോർത്തിണക്കി സർഗവേദി കൺവീനർ മെഹറ മൊയ്‌തീൻ ‘ഗാനമാല’ അവതരിപ്പിച്ചു.
ഫർസാന സുബൈർ, ഫാത്തിമ ഫിദ, ലൂന ഷഫീഖ്, സലീന ജമാൽ, ഹെബ ഷക്കീബ്, അഖീല, എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ഹെബ, ഷഹീന എന്നിവരുടെ നേതൃത്വത്തിൽ സംഘഗാനവും, ബുഷ്റ ഹമീദിന്റെ നേതൃത്വത്തിലുള്ള ഒപ്പനയും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
jhgjhg