ഫാറ്റ് ബഹ്റൈൻ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ (FAT) ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ മുഖ്യപ്രഭാഷണവും ക്രിസ്മസ് സന്ദേശവും നൽകി.
ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരി ശ്രീകുമാർ പടിയറ, വനിതാ വിംഗ് കൺവീനർ ബിനു ബിജു, ട്രഷറർ ജോബിൻ ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ അഡ്വൈസറി ബോർഡംഗങ്ങളായ ബിജു തോമസ്, സജി ചെറിയാൻ, രാജീവ്, വി.ഒ എബ്രഹാം, ജോയി വർഗീസ് എന്നിവർ വിതരണം ചെയ്തു.
പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ബ്ലസൻ മാത്യു, വിനു ഐസക്, മാത്യു യോഹന്നാൻ, ജോസഫ്, വിനോദ് കുമാർ, രാജീവ്, ഷിജിൻ, നൈനാൻ, നിധിൻ, രാധാകൃഷ്ണൻ, നെൽജിൻ, അഡ്നാൻ, റിൻസി മേരി റോയ്, ടോബി എന്നിവർ നേതൃത്വം നൽകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ആഘോഷം ശ്രദ്ധേയമായി.

