അഹ്‌മദ് റഫീഖിനും കുടുംബത്തിനും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര/മനാമ
47 വർഷത്തെ ദീർഘമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അഹ്‌മദ് റഫീഖിനും കുടുംബത്തിനും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വൈകാരികമായ യാത്രയയപ്പ് നൽകി. അസോസിയേഷന്റെ തുടക്കകാലം മുതൽ നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ സംഘടനയുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയതായി ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
സൗദി അരാംകോയിൽ ഏഴ് വർഷവും ബഹ്‌റൈൻ നാഷണൽ ഗ്യാസിൽ (ബനാഗസ്) 40 വർഷവും ഉന്നത ഉദ്യോഗസ്ഥനായിരുന്നു അഹ്‌മദ് റഫീഖ്. ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ ജനസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. വനിതാ വിഭാഗം പ്രവർത്തനങ്ങളിൽ സഈദ റഫീഖ് നൽകിയ സംഭാവനകളും, ഖുർആൻ മനപ്പാഠമാക്കിയ മകൾ നജ്ദ റഫീഖിന്റെ നേട്ടവും ചടങ്ങിൽ പ്രത്യേക പരാമർശം നേടി.
അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. അഹ്‌മദ് റഫീഖിനും സഈദ റഫീഖിനും ഉപഹാരങ്ങൾ കൈമാറി. വനിതാ വിഭാഗത്തിന്റെ ഉപഹാരം ഫാത്തിമ എം., ലൂന ശഫീഖ് എന്നിവരും റിഫ ഏരിയയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് അബ്ദു ശരീഫ് പി.പി., മൂസ കെ. ഹസൻ എന്നിവരും ചേർന്ന് നൽകി.
aa


