ഐ വൈ സി സി ബഹ്റൈന് പുതിയ നേതൃത്വം: റിച്ചി കളത്തുരേത്ത് പ്രസിഡന്റ്, സലിം അബുതാലിബ് ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര/മനാമ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ വൈ സി സി) ബഹ്റൈന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ റിച്ചി കളത്തുരേത്തിനെ ദേശീയ പ്രസിഡന്റായും സലിം അബുതാലിബിനെ ജനറൽ സെക്രട്ടറിയായും ഷഫീഖ് സൈഫുദ്ദീനെ ദേശീയ ട്രഷററായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സന്ദീപ് ശശീന്ദ്രനാണ് അസിസ്റ്റന്റ് ട്രഷറർ. വിവിധ വിംഗുകളുടെ കൺവീനർമാരായി രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി), ജമീൽ കണ്ണൂർ (മെമ്പർഷിപ്പ്), അനൂബ് തങ്കച്ചൻ (ആർട്സ്), മുഹമ്മദ് ആഷിക്ക് (സ്പോർട്സ്), അലൻ കെ. ഐസക്ക് (ഐ ടി & മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. ഷബീർ മുക്കൻ, സുനിൽ വില്യപ്പള്ളി എന്നിവരാണ് ഇന്റേണൽ ഓഡിറ്റർമാർ.
ഷിബിൻ തോമസ്, രഞ്ജിത്ത് മാഹി, ബെൻസി ഗനിയുഡ് എന്നിവർ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിൽ ബഹ്റൈനിലെ പ്രവാസി യുവാക്കൾക്കിടയിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
aa

