ബഹ്‌റൈനിൽ ശൈത്യം കടുക്കുന്നു: താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ ശൈത്യം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ രാജ്യത്ത് അനുഭവപ്പെടുന്ന തണുപ്പ് വർദ്ധിക്കും.
രാത്രികാലങ്ങളിലും പുലർച്ചെയും തണുപ്പ് കഠിനമായിരിക്കും. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. പകൽസമയത്ത് പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസിനടുത്ത് അനുഭവപ്പെടും. ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തണുപ്പ് കൂടുന്ന സാഹചര്യത്തിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
aa


