ഇനി കോർട്ടിലേക്കില്ല; ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു
ഷീബ വിജയൻ
മുംബൈ: ഇന്ത്യൻ ബാഡ്മിന്റണിലെ സുവർണ്ണതാരം സൈന നെഹ്‌വാൾ കരിയറിനോട് വിടപറഞ്ഞു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് വിരമിക്കൽ തീരുമാനമെന്ന് താരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിശീലനം തുടരാനുള്ള കായികക്ഷമത തന്റെ ശരീരത്തിന് ഇനിയില്ലെന്ന് സൈന വെളിപ്പെടുത്തി. ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് സൈന.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടി ചരിത്രം കുറിച്ച സൈന, ആർത്രൈറ്റിസ് (വാതം) ബാധിച്ചതിനാലാണ് കളി നിർത്തുന്നത്. എട്ടു മണിക്കൂർ പരിശീലനം നടത്തിയിരുന്ന തനിക്ക് ഇപ്പോൾ ഒരു മണിക്കൂർ പോലും കോർട്ടിൽ ചെലവഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് താരം പറഞ്ഞു. 2016-ലെ റിയോ ഒളിമ്പിക്സിന് പിന്നാലെ തുടങ്ങിയ പരിക്ക് വിടാതെ പിന്തുടർന്നതോടെയാണ് റാക്കറ്റ് താഴെവെക്കാൻ ഇതിഹാസ താരം തീരുമാനിച്ചത്. 2023-ലെ സിംഗപ്പൂർ ഓപ്പണിലാണ് സൈന അവസാനമായി ഒരു മത്സര ടൂർണമെന്റിൽ പങ്കെടുത്തത്.
wqeweqweqw

