കരുതലായി 'ഫെഡ്'; അംഗങ്ങൾക്കായി വീൽചെയർ കൈമാറി


പ്രദീപ് പുറവങ്കര/മനാമ

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ് (FED) അംഗങ്ങൾക്കായി വീൽചെയർ കൈമാറി. ഫെഡ് ലേഡീസ് വിംഗ് മുഖേന മഞ്ജു-വിനു ദമ്പതികൾ തങ്ങളുടെ മകൾ വൈഗയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ചാണ് വീൽചെയർ സംഭാവനയായി നൽകിയത്. ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സ്റ്റീവ്ൺസൺ മെൻഡെസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുനിൽ ബാബു, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത് എന്നിവർ ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. ബഹ്‌റൈൻ സന്ദർശിക്കാനെത്തുന്ന പ്രായമായ മാതാപിതാക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അംഗങ്ങൾക്കും യാത്രകൾ സുഗമമാക്കാൻ ഈ സേവനം പ്രയോജനപ്പെടും. കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ ചടങ്ങിൽ ഭാരവാഹികൾ അഭിനന്ദിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ, സുജിത് കുമാർ, സുനിൽ രാജ്, ബിനു ശിവൻ, രഞ്ജിത് രാജു എന്നിവർ ആശംസകൾ നേർന്നു. വിനുവിനും കുടുംബത്തിനും സംഘടനയുടെ പേരിലുള്ള നന്ദി സെക്രട്ടറി സുനിൽ ബാബു രേഖപ്പെടുത്തി.

article-image

sss

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed