ഷുക്കൂർ തയ്യിലിന് ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെഎംസിസി സ്വീകരണം നൽകി

ബഹ്റൈനിൽ എത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെന്റർ സെക്രട്ടിയുമായ ഷുക്കൂർ തയ്യിലിന് ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെഎംസിസി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് സലാം പൂനത്തിന്റെ അദ്ധ്യക്ഷത വഹിച ചടങ്ങ് കെഎംസിസി കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടി ഇസ്‌ഹാഖ് വില്ല്യാപ്പള്ളി ഉദ്‌ഘാടനം ചെയ്തു.
മുതിർന്ന നേതാവ് കരിംമാസ്റ്റർ കാന്തപുരം മുഖ്യാതിഥിക്ക് ഉപഹാരം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി സാംസ്‌കാരിക വിഭാഗം ഒലീവ് സാംസ്കാരികവേദി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ സമ്മാനർഹനായ റാഷിദ് വി പിക്ക് ജില്ല സെക്രട്ടി സാഹിർ ഉള്ളിയേരി ഉപഹാരം നൽകി. മണ്ഡലം സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതം പറഞ്ഞ പരിപാടിയിൽ സിദ്ധിഖ് കായണ്ണ, സിറാജ് സി കെ പൂനത്ത്, റിയാസ് എസ്‌റ്റേറ്റ് മുക്കം എന്നിവർ ആശംസകൾ നേർന്നു. സിദ്ദീഖ് നടുവണ്ണൂർ നന്ദി രേഖപ്പെടുത്തി.
zdsfrd