മന്നം അവാർഡ് 2025: ജേതാവിനെ കണ്ടെത്താൻ അവാർഡ് കമ്മിറ്റി രൂപീകരിച്ചു


പ്രദീപ് പുറവങ്കര / മനാമ

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ നൽകുന്ന 2025-ലെ മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക അവാർഡ് കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്നതിനായാണ് അസോസിയേഷൻ ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

അജയകൃഷ്ണൻ വി. പിള്ള ചെയർമാനായ കമ്മിറ്റിയിൽ അജയ് പി. നായർ, ബാലചന്ദ്രൻ കൊന്നക്കാട്, രതി ഹരിദാസ് എന്നിവരാണ് അംഗങ്ങൾ. മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളെ കണ്ടെത്താനുള്ള ചുമതല ഈ സമിതിക്കായിരിക്കും. കമ്മിറ്റി അംഗങ്ങളുടെ അനുഭവസമ്പത്തും നിഷ്പക്ഷമായ സമീപനവും അവാർഡിന്റെ മഹത്വം ഉയർത്തുമെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോക്ടർ ബിന്ദു നായർ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു. അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed