ഇന്ത്യൻ സ്‌കൂളിൽ തമിഴ് ദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ തമിഴ് ഭാഷയുടെയും പൈതൃകത്തിന്റെയും മനോഹാരിത വിളിച്ചോതുന്ന ‘തമിഴ് ദിനം’ പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. തമിഴ് സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരിക പ്രകടനങ്ങളും സാഹിത്യ മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഡിപ്പാർട്ട്‌മെന്റ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഷെഫാലി സുനിൽ, മഗ്ദലീൻ ജെമി, നിതിക അശോക്, വർഷിണി പ്രഭാകരൻ എന്നിവരുടെ തമിഴ് പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നിരല്യ, കാരുണ്യ, വർദിനി, ഉമ ഈശ്വരി, ശ്രുതിലയ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി. മൻഹ ജഹാൻ, ജാസ്ലിൻ ഷിമോണ, തിയാന, സഹാന, കമാലി, പ്രമോദിനി, ഷാരോൺ, സായ് മിത്ര എന്നിവർ ചേർന്ന് തമിഴ്നാടിന്റെ തനത് നാടോടി നൃത്തങ്ങൾ അവതരിപ്പിച്ചു. തമിഴ് പാരമ്പര്യം വിളിച്ചോതുന്ന തീമാറ്റിക് പരേഡിൽ മുഹമ്മദ് ഫാസിൻ, ലക്ഷ്യ, സൂര്യ പ്രകാശ്, നിതിക, ജെർലിൻ എന്നിവർ പങ്കെടുത്തു. സായിസാഹന്യ ജയരാമൻ, പരമേഷ് സുരേഷ്, ജെൻസിലിൻ ദാസ്, ശക്തി പ്രിയൻ എന്നിവരായിരുന്നു അവതാരകർ.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ വിജയികളായി. ഭാരതിദാസൻ കവിതാപാരായണത്തിൽ തേജസ്വിനി നാച്ചിയപ്പൻ ഒന്നാം സ്ഥാനവും ശക്തി പ്രിയൻ, രമീഖ ശ്രീ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. തമിഴ് പ്രസംഗ മത്സരത്തിൽ ഉമ ഈശ്വരി ഒന്നാമതെത്തിയപ്പോൾ ജെൻസിലിൻ ദാസ് രണ്ടാം സ്ഥാനവും പരമേഷ് സുരേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉപന്യാസ രചനയിൽ നിതിക അശോക്, ദീപക് തനു ദേവ്, മീര ബാലസുബ്രഹ്മണ്യൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു. പദ രൂപീകരണ മത്സരത്തിൽ ഗ്രേസ്‌ലിൻ വിനീഷ് ഒന്നാം സ്ഥാനവും ഇഷാനി പ്രിയ രണ്ടാം സ്ഥാനവും വിധുൻ രാജ്കുമാർ മൂന്നാം സ്ഥാനവും നേടി.
കൈയക്ഷര മത്സരത്തിൽ ബെനിമ രാജൻ, ജിഷിഗ പ്രിൻസസ്, കിഷ അനന്ത കൃഷ്ണൻ എന്നിവർ ജേതാക്കളായി. തിരുക്കുറൽ പാരായണത്തിൽ അസ്മിന മസൽ ഒന്നാം സ്ഥാനവും മുഹമ്മദ് നിഹാൽ രണ്ടാം സ്ഥാനവും സംഗമിത്ര ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി. ഭാരതീയാർ കവിതാപാരായണ മത്സരത്തിൽ വർദിനി ജയപ്രകാശ് ഒന്നാമതെത്തി. ലക്ഷ്യ രാമകൃഷ്ണൻ, അനോറ ആന്റണി എന്നിവരാണ് ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ജേതാക്കളെയും പങ്കെടുത്ത വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
aa


