തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ആർ.എൻ. രവി സഭ വിട്ടിറങ്ങി
ഷീബ വിജയൻ
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി ഒഴിവാക്കി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തെ ചൊല്ലിയുള്ള തർക്കമാണ് നാടകീയ സംഭവങ്ങൾക്ക് കാരണമായത്.
പ്രസംഗത്തിന് മുൻപും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന തന്റെ ആവശ്യം സർക്കാർ നിരസിച്ചതിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് ഗവർണർ വ്യക്തമാക്കി. കൂടാതെ സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളോടും തനിക്ക് ധാർമ്മികമായ വിയോജിപ്പുണ്ടെന്നും അവ വായിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ വിമർശനങ്ങൾക്കിടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹം സഭ വിടുകയായിരുന്നു. ഗവർണറുടെ നടപടി 'ബാലിശമാണെന്ന്' മുഖ്യമന്ത്രി സ്റ്റാലിൻ വിമർശിച്ചു.
sdfdzdfdfsds

