വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങൾ അടുത്ത ബുധനാഴ്ച്ചയോടെ തുറന്ന് പ്രവർത്തനമാരംഭിക്കും

വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങൾ അടുത്ത ബുധനാഴ്ച്ചയോടെ തുറന്ന് പ്രവർത്തനമാരംഭിക്കും. 2,65,000 രത്തിലധികം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ മുതൽ സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തുക. രാജ്യത്തെ 209 ഗവൺമെന്റ് സ്കൂളുകളിലായി 1,55,000 വിദ്യാർത്ഥികളാണ് എത്തുന്നത്. ഇതിൽ 15,000രത്തോളം വിദ്യാർത്ഥികൾ ആദ്യമായി വിദ്യാലയത്തിലെത്തുന്നവരാണ്. രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 രത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. 21,000 കുട്ടികൾ കിന്റർഗാർട്ടനുകളിലും, 4000രത്തോളം കുട്ടികൾ നഴ്സറികളിലുമായി എത്തും. മിക്കവാറും അദ്ധ്യാപകർ ഞായറാഴ്ച്ച തന്നെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കും. സ്കൂളുകൾക്ക് പുറമേ രാജ്യത്തെ 18ഓളം ഗവൺമെന്റ് സ്വകാര്യ യൂണിവേഴ്സിറ്റികളിൽ 54,000 വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പഠനത്തിനായി എത്തുന്നത്.
ഇതിൽ 14,000രത്തോളം പേർ പുതുതയായി പ്രവേശനം ലഭിച്ചവരാണ്. വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമയാണ് ഇസാടൗണിലെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഈ കാര്യങ്ങൾ വിശദീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായും അദ്ദേഹം അറിയിച്ചു.
drtdrt