സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് ഒന്നാം ക്രിമിനൽ കോടതി. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഇയാൾ ജയിലിൽനിന്നിറങ്ങി 24 മണിക്കൂറിനിടെ സഹോദരനെകൊലപ്പെടുത്തുകയായിരുന്നു.
26 വെട്ടുകളാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ സാന്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആയുധം കൈവശംവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
xgxg