കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ യുവിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
തെരെഞ്ഞെടുപ്പ് രേഖകളുമായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സിപിഐഎം അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുതലപ്പെടുത്തി. യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയെടുത്തു. നേതൃത്വങ്ങളുടെ അറിവോടെയാണ് വിശാഖിനെ തിരുകികയറ്റിയതെന്ന് ആരോപണം ഉണ്ടായിരുന്നു. തീരുമാനം വിവാദമായതിന് പിന്നാലെ കത്ത് പിൻവലിച്ച് പ്രിൻസിപ്പൽ ഇ–മെയിൽ അയച്ചിരുന്നു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാർഥി നേതാവായ എ. വിശാഖിനെ ഉൾപ്പെടുത്തിയ നടപടിയാണ് തിരുത്തിയത്.
വിശാഖിന്റെ പേര് പിൻവലിച്ച് കോളജ് പ്രിൻസിപ്പൽ ഡോക്ടർ ഷൈജു സർവകലാശാല റജിസ്ട്രിക്ക് ഇ–മെയിൽ അയച്ചു. മൽസരിക്കുകയേ ചെയ്യാത്ത വിദ്യാർഥിയെ സർവകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തിൽ കേരള സർവകലാശാല പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
dfdfg