ഇന്ത്യൻ സ്‌കൂളിൽ ടെക്‌നോഫെസ്റ്റ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂളിൽ നാഷണൽ സയൻസ് ആന്റ് ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി പത്തൊമ്പതാമത്‌ വാർഷിക ടെക്‌നോഫെസ്റ്റ് സംഘടിപ്പിച്ചു. ഇസ  ടൗൺ കാമ്പസിൽ  നടന്ന പരിപാടിയിൽ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ഏഴ് സിബിഎസ്ഇ  സ്‌കൂളുകളിലെ 6 മുതൽ 12 വരെ ക്‌ളാസുകളിലെ  വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. 

സൈബർ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ആറും ഏഴും ക്ലാസുകൾക്കായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  ഒന്പതും പത്തും ക്ലാസുകളിലെ കുച്ചികൾക്കായി സംഘടിപ്പിച്ച ഓൺ ദി സ്പോട്ട് മോഡൽ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  ഒന്പതും പത്തും ക്ലാസുൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിൽ −ന്യൂ മില്ലേനിയം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സര വിജയികൾക്ക്അവാർഡുകളും വിധികർത്താക്കൾക്ക്  മെമന്റോകളും  സമ്മാനിച്ചു.

article-image

ersest

You might also like

Most Viewed