ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ പ്രദർശനം ഇന്ന് മുതൽ ഇസ ടൗണിലെ അലയൻസ് ഫ്രാങ്കായിസിൽ

ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ പ്രദർശനം ഇന്ന് മുതൽ ഇസ ടൗണിലെ അലയൻസ് ഫ്രാങ്കായിസിൽ നടക്കും. ജർമനി, സ്പെയിൻ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഫ്രാൻസ് എന്നീ ആറ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് ‘യൂറോപ്യൻ ഫിലിം നൈറ്റ്‌സ്’ രണ്ടാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ഈ മാസം 31 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. യൂറോപ്യൻ യൂനിയൻ ഡലിഗേഷൻ, ഫ്രഞ്ച് എംബസി, ജർമൻ എംബസി, ഇറ്റാലിയൻ എംബസി, അലയൻസ് ഫ്രാങ്കായിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
17ന് ജർമൻ ചിത്രമായ ‘ദി ഓഡിഷൻ’ , 21ന് സ്പാനിഷ് ചിത്രം ‘സ്കൂൾ ഗേൾസ്’ , 24ന് ഇറ്റാലിയൻ സിനിമ ‘മൈ ബ്രദർ ചേസസ് ദിനോസർസ്’ 27ന് ചെക്ക് സിനിമ ‘ഈവൻ മൈസ് ബിലോങ് ഇൻ ഹെവൻ’ , 28ന് എസ്റ്റോണിയൻ ചിത്രം ‘ദി ലിറ്റിൽ കോമ്രേഡ്’ , 31ന്, 2020ലെ ഫ്രഞ്ച് കോമഡി ‘ദി ബിഗ് ഹിറ്റ്’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
sdf