സാന്പത്തിക പ്രതിസന്ധി രൂക്ഷം: 5300 കോടി കടമെടുക്കാനൊരുങ്ങി കേരളം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 5300 കോടി രൂപ കടമെടുക്കാന്‍ സർക്കാർ. സാമ്പത്തിക വർഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവസാനിക്കെ ചെലവിനായി സർക്കാർ കണ്ടെത്തേണ്ടത് 5000 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനൊരുങ്ങുന്നത്.
കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. എന്നാൽ വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് 4000 കോടി കൂടി വായ്പയെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നൽകിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് കടമെടുക്കലിനൊരുങ്ങുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ നിരവധി ബില്ലുകളാണ് ട്രഷറിയിലേക്ക് എത്തുന്നത്. എന്നാൽ ബില്ലുകൾ മാറുന്നതിന് സർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
arwesrs