ഐ സി എഫ് ബഹ്റൈൻ പ്രകാശ തീരം ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു


'വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം' എന്ന പ്രമേയത്തിൽ ഐ സി എഫ് ബഹ്റൈൻ റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽവെച്ച് രണ്ടു ദിവസത്തെ പ്രകാശ തീരം ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു.

കേരള മുസ്‌ലിം ജമാഅത് സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. വിശുദ്ധ ഖുർആൻ മനുഷ്യനെ നന്മയിലേക്കും ധാർമികതയിലേക്കും നയിക്കുന്ന ഗ്രന്ഥമാണെന്നും വർഗീയതയും തീവ്രവാദവും അതിനു അന്യമാണെന്നും പേരോട് പ്രസ്താവിച്ചു.

ഐ സി എഫ് ബഹ്‌റൈൻ പ്രസിഡണ്ട്‌ കെ. സി സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങ് അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് സ്ത്രീകൾക്കായി നടത്തുന്ന ഹാദിയ കോഴ് സിലെ പഠിതാക്കൾക്കായി നടത്തിയ ഡെയിലി ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. ഐ സി എഫ് റിലീഫ് ഫണ്ട്‌ ഉദ്ഘാടനം പരിപാടിയിൽ രാമത്ത് അഷ്‌റഫ്‌ സാഹിബിൽ നിന്നും തുക സ്വീകരിച്ചു പേരോട് ഉസ്താദ് നിർവഹിച്ചു. സയ്യിദ് ബാഫഖി തങ്ങൾ, ഐ സി എഫ് നേതാക്കളായ അഡ്വക്കറ്റ് എം. സി അബ്ദുൽ കരീം, സുലൈമാൻ ഹാജി, ഷാനവാസ്‌ മദനി, ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷമീർ പന്നൂർ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. നിസാർ എടപ്പാൾ, നൗഫൽ മയ്യേരി, മുഹമ്മദ്‌ കോമത്ത്, ഇസ്മായിൽ ഹാജി, വി ഇബ്രാഹിം, അബ്ദുൽ റഹ്‌മാൻ ഹാജി, അഫ്സൽ, അലി, തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദു സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.

article-image

dfhttfj

You might also like

Most Viewed