ചാവക്കാട്ടുകാർ സൗഹൃദ കൂട്ടായ്മ പുതിയ കമ്മിറ്റി രൂപീകരിച്ചു


2019 മുതൽ സജീവമായി ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സേവനങ്ങൾ നൽകി വരുന്ന ചാവക്കാട്ടുകാരുടെ കൂട്ടായ്മക്ക് പുതിയ കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്‌ ആയി ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ സമാജം സെക്രട്ടറി ശ്രീ ഫിറോസ് തിരുവത്ര ,E. P. Abdu റഹ്മാൻ. ജനറൽ സെക്രട്ടറിയായും, സെക്കറിയ. P. K,വിജയൻ M. K എന്നിവർ വൈസ്പ്രസിഡന്റ്മാരായും, ഫഹദ്, മുഹമ്മദ്‌ കലിം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, സോഷ്യൽ കൾച്ചുറൽ സെക്രട്ടറി ശിവ, ഗ്ലോബൽ സെക്രട്ടറി യുസുഫ് അലി, മെമ്പർഷിപ് സെക്രട്ടറി നൗഷാദ് അമാനത്തു മുഹമ്മദ്ക്കുട്ടി , ഷുഹൈബ്, സുഹൈൽ A. K, സിറാജൂദ്ധീൻ, ഷഫീഖ് T. K , അഭിലാഷ് ചാണശ്ശേരി,സജീർ K. V. ഫൈസൽ. N.K, ഫാറൂഖ് കൊച്ചൻ, ഗണേഷ് എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരായും, മനോഹരൻ പാവറട്ടി, രാജൻ പാലയൂർ എന്നിവർ രക്ഷാധികാരികളുമായി തെരെഞ്ഞെടുത്തു.

ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ, മുൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് സ്വാഗതവും, പ്രസിഡന്റ്‌ യുസുഫ് അലി അധ്യക്ഷനും, സുഹൈൽ പുതിയ കമ്മീറ്റിക്ക് വേണ്ടി പാനൽ അവതരണവും നടത്തി. യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹിയായ വിജയൻ. M.K നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതിയ കമ്മിറ്റീയുടെ ഇൻഡക്ഷൻ ceremony ഏറ്റവും അടുത്ത ചടങ്ങിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാവക്കാട്ടുകാർക്ക് ഈ കൂട്ടായ്മയിൽ അംഗമാക്കുവാൻ താല്പര്യമുള്ളവർ Abdurahman E.P. Mob.66390132 നമ്പറിൽ വിളിച്ചു ബന്ധപെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

gffghfhgfhf

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed