അൽ ഫുർഖാൻ സ്പോർട്ട്സ്‌ ഫെസ്റ്റ്‌ നാളെ


അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി സഹകരിച്ച്‌ നടത്തുന അൽ ഫുർഖാൻ സ്പോർട്ട്‍്സ്‌ ഫെസ്റ്റ്‌ നാളെ അറാദ്‌ മുഹറഖ്‌ ക്ലബ്ബിൽവെച്ച്‌ നടക്കും. വിവിധ മദ്‌റസകളിലെ വിദ്യാർത്ഥികൾ കായിക മൽസരത്തിൽ പങ്കെടുക്കുമെന്ന്‌ സംഘടകർ അറിയിച്ചു. മുപ്പതിൽ കൂടുതൽ ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങൾ വിവിധ ടീം ഗ്രൂപ്പുകൾ തമ്മിലാണ്‌ നടക്കുക. കഴിഞ്ഞ ദിവസം അൽ ഫുർഖാൻ സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. അൽ ഫുർഖാൻ മദ്‌റസ പ്രിൻസിപ്പാൾ സൈഫുള്ള കാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബു റഹ്മാൻ എടച്ചേരി, മനാഫ്‌ കബീർ, ആഷിഖ്‌ എംപി, ജാഫർ മൊയ്ദീൻ, അനൂപ്‌ തിരൂർ, ഇല്യാസ്‌ കക്കയം, പ്രസൂൺ, മുന്നാസ്‌ ഫാറൂഖ്‌ മാട്ടൂൽ, ആഷിഖ്‌, അബ്ദുല്ല പുതിയങ്ങാടി, കെപി യൂസുഫ്‌, എന്നിവർ പങ്കെടുത്തു. സുഹൈൽ മേലടി സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.

article-image

khfjyhfjyhfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed