ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് സീസൺ 1 സെപ്റ്റംബർ 11-ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ 1' അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 11-ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗലാലിയിലുള്ള യൂസിഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷനിൽ (FIDE) രജിസ്റ്റർ ചെയ്ത ഫിഡെ ഐ.ഡി ഉള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
റrapid ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. വിവിധ കാറ്റഗറികളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. രാജ്യത്തെ ചെസ്സ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയിലെ ചെസ്സ് പ്രതിഭകളെ കണ്ടെത്തി വളർത്താനും ബഹ്‌റൈൻ പ്രതിഭ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ മത്സരമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഭയുടെ ഈ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും ചെസ്സ് ഫെഡറേഷൻ അധികൃതർ ഉറപ്പുനൽകി.
പ്രതിഭ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടക സമിതി ചെയർമാൻ എൻ. വി. ലിവിൻ കുമാർ, കൺവീനർ മനോജ് പോൾ, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡന്റ് നുബിൻ അൻസാരി, ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
gdfg

